ഹരിപ്പാട്:കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. പത്തനംതിട്ട ജില്ലയിലെ ചങ്ങനാശ്ശേരി പായിപ്പാട് തൃക്കൊടിത്താനം പുതുപ്പറമ്പിൽ സ്വദേശിയായ അനിൽകുമാർ (45) ആണ് മരിച്ചത്.


ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്. പോസ്റ്റ് മാറ്റുന്നതിനിടയിൽ അതിൻ്റെ ഒരു ഭാഗം ഒടിഞ്ഞ് അനിൽകുമാറിന്റെ തലയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനിൽകുമാർ കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ദീപ.മക്കൾ: ശ്രീലക്ഷ്‌മി, ശ്രീദേവ്.മരുമകൻ: ബിനുദാസ്.
KSEB contract worker dies after falling from post while on duty